അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് യുവതി

വാഷിംഗ്ടൺ: അമേരിക്കയിലെ സാൻ അന്റോണിയോയിൽ യുവതിയുടെ പെപ്പർ സ്‌പ്രേ പ്രയോഗത്തിൽ ഇന്ത്യൻ കുടുംബത്തിന് പരിക്ക്. കുഞ്ഞ് ഉൾപ്പെടെ ഉള്ളവർക്കാണ് പരിക്കേറ്റത്. പെപ്പർ സ്‌പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുകയും ചെയ്‌തു. . സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഫോണിന്റെ ശബ്ദം കുറയ്‌ക്കാൻ പറഞ്ഞതായിരുന്നു പ്രകോപനം.
ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് സംഭവമുണ്ടായത്. ബോട്ടിൽ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാരുമായി സ്ത്രീ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ചെറിയ കുട്ടി ഉൾപ്പെടെ എട്ട് പേർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയുമായിരുന്നു.
ബോട്ട് ഓപ്പറേറ്റർ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതായി സാൻ അന്റോണിയോ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഭവത്തിൽ യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.










0 comments