അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം; 17 മരണം

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് ലക്ഷ്യമിട്ടതെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പാക് സൈന്യം ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല.
പാകിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ചാവേർ ബോംബാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്ക് പിന്നിലുള്ള സായുധ സംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാൻ പറയുന്നത്. സാധാരണക്കാർക്കിടയിലേക്കാണ് പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു.










0 comments