print edition ജിബൂട്ടിയിൽ അഭയാർഥി ബോട്ട് മുങ്ങി 109 മരണം

ജിബൂട്ടി സിറ്റി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 കുട്ടികൾ ഉൾപ്പെടെ 109 പേർ മരിച്ചു. 116 പേരെ കാണാതായെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) അറിയിച്ചു. ജിബൂട്ടിയിലെ ഒബോക്ക് നഗരത്തിന്റെ വടക്കൻ മേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയിലാണ് അപകടമുണ്ടായത്. ജിബൂട്ടിയിൽ നിന്ന് യമനിലേക്ക് യാത്രതിരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 52 പുരുഷന്മാരും 42 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. എൺപതിലധികം പേർ രക്ഷപ്പെട്ടു. സുരക്ഷിതമായ ജീവിതം തേടി ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള പതിനായിരങ്ങളാണ് ജിബൂട്ടി വഴിയും ബാബ് അൽ-മന്ദേബ് കടലിടുക്ക് വഴിയും ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. യമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണെങ്കിലും അങ്ങോട്ടെയ്ക്കുള്ള കുടിയേറ്റം തുടരുകയാണെന്നും ഐഒഎം അറിയിച്ചു.









0 comments