ad
Deshabhimani

ആരാധകർക്ക് ആവേശം; വിപണി പിടിക്കാൻ 'ബിടിഎസ് ഓറിയോസ്'

orea cookie
വെബ് ഡെസ്ക്

Published on May 28, 2026, 05:13 PM | 2 min read

ചിക്കാഗോ: ലോകമെമ്പാടുമുള്ള കെ-പോപ്പ്, ബിടിഎസ് (BTS) ആരാധകർക്കായി പരിമിതകാല 'പർപ്പിൾ കുക്കികൾ' പുറത്തിറക്കി ഓറിയോ ബ്രാൻഡ്. ആഗോള രുചികളോടുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം മുൻനിർത്തിയാണ് കമ്പനിയുടെ ഈ നീക്കം. ബിടിഎസ് തീമിലുള്ള പുതിയ ഓറിയോ കുക്കികൾ ജൂൺ 1 മുതൽ ഓൺലൈനിലും ജൂൺ 8 മുതൽ സ്റ്റോറുകളിലും ലഭ്യമാകുമെന്ന് ഓറിയോയുടെ മാതൃകമ്പനിയായ മൊണ്ടെലെസ് അറിയിച്ചു. ബാൻഡിന്റെ സിഗ്നേച്ചർ നിറത്തിന് ആദരമർപ്പിച്ചാണ് കുക്കികൾക്ക് പർപ്പിൾ നിറം നൽകിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 80ലധികം വിപണികളിൽ ഈ പരിമിതകാല പതിപ്പ് വിൽപനയ്‌ക്കെത്തും.



ഏഴ് ബാൻഡ് അംഗങ്ങളുടെ പേരുകളും ബിടിഎസ് കൺസേർട്ടുകളിൽ ആരാധകർ കൈവശം വയ്ക്കുന്ന പ്രശസ്തമായ 'ലൈറ്റ് സ്റ്റിക്കിന്റെ' രൂപരേഖയും ഉൾപ്പെടെ, ബിടിഎസ് അംഗങ്ങൾ തന്നെ രൂപകൽപ്പന ചെയ്ത 13 വേഫർ എംബോസ്‌മെന്റുകൾ കുക്കികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കുക്കികളുടെ ഉള്ളിലെ ക്രീം സെന്റർ പ്രശസ്തമായ കൊറിയൻ തെരുവ് ഭക്ഷണമായ 'ഹോട്ട്‌ടിയോക്ക്' രുചിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തവിട്ടു പഞ്ചസാര നിറച്ച ഒരുതരം കൊറിയൻ പാൻകേക്കാണിത്. ഈ ബിടിഎസ് കുക്കി വികസിപ്പിച്ചെടുക്കാൻ ഓറിയോ ഏകദേശം രണ്ടു വർഷത്തോളം സമയമെടുത്തതായി മൊണ്ടെലെസിന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഓഫീസർ മാർട്ടിൻ റെനൗഡ് പറഞ്ഞു.


“ആഗോളതലത്തിൽ ഞങ്ങൾ സഹകരിക്കുന്ന ആദ്യത്തെ സ്നാക്കിംഗ് ബ്രാൻഡാണ് ഓറിയോ എന്നത് വലിയൊരു ബഹുമതിയാണ്. കുട്ടിക്കാലം മുതൽക്കേ ഞങ്ങൾ ഇത് കഴിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടിന്റെ രുചി ലോകവുമായി പങ്കിടാൻ ഓറിയോ സഹായിക്കുന്നു,” ബിടിഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.


ആഗോള പാചകരീതികളും വ്യത്യസ്ത രുചികളും ആസ്വദിക്കാൻ ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിടിഎസ് ഓറിയോസിന്റെ വരവ്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക് ടോക്കിൽ 'ഹോട്ട്‌ടോക്ക്' എന്ന ഹാഷ്‌ടാഗിലുള്ള വീഡിയോകൾ വലിയ രീതിയിൽ ട്രെൻഡിംഗാണ്. വിദേശയാത്രകൾ നടത്താതെ തന്നെ കുറഞ്ഞ ചെലവിൽ മറ്റ് രാജ്യങ്ങളിലെ സംസ്കാരവും രുചിയും ആസ്വദിക്കാനുള്ള മികച്ച മാർഗമായാണ് ഉപഭോക്താക്കൾ ഇത്തരം ഉൽപ്പന്നങ്ങളെ കാണുന്നത്. വിപണി വിദഗ്ധരും ഇത് വിലയിരുത്തുന്നുണ്ട്. മുൻവർഷങ്ങളിൽ കൊക്കകോള, സെലീന ഗോമസ്, ബ്ലാക്ക്പിങ്ക് എന്നിവരുമായി ഓറിയോ കൈകോർത്തിരുന്നു. മക്ഡൊണാൾഡ്സ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി ബിടിഎസും മുൻപ് വിപണി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയെയും യുവാക്കളെയും ബ്രാൻഡിലേക്ക് കൂടുതൽ ആകർഷിക്കാൻ ഇത്തരം സഹകരണങ്ങൾ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home