ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു; തെഹ്‌റാനിൽ ആംബുലൻസിന് നേരെ ഇസ്രയേൽ ആക്രമണം

ദുബായ് വിമാനത്താവളത്തിന് സമീപം പുക ഉയർന്നപ്പോൾ| PHOTO: AFP
ദുബായ്: പ്രതിരോധസേന തകർത്ത ഇറാൻ മിസൈലിന്റെ അവശിഷ്‌ടങ്ങൾ വീണ് ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണം തടയാനുള്ള ശ്രമത്തിൽ കത്തിയമർന്ന അവശിഷ്ടം അൽ ബർഷ മേഖലയിൽ വാഹനത്തിൽ പതിച്ചാണ് അപകടമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് മരിച്ചത്. ദുബായ് മീഡിയ ഓഫീസ് ഞായർ പുലർച്ചെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്.
മറീന മേഖലയിലെ ഒരു ടവറിലും ഇത്തരത്തിൽ അവശിഷ്‌ടങ്ങൾ പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. മറീനയിലെ അമേരിക്കയുടെ സൈനിക താവളങ്ങൾമാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ സൈന്യം പറഞ്ഞു.
അതേസമയം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ ആംബുലൻസിനെ നേരെയും ആക്രമണം നടത്തി. ആംബുലൻസ് കത്തിയെരിയുന്ന വീഡിയോ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തെഹ്‌റാനിലെ വൻ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു.










0 comments