Deshabhimani

print edition ജറുസലേമിൽ കന്യാസ്‌ത്രീയെ ആക്രമിച്ചു

nun attack jerusalem

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on May 03, 2026, 12:00 AM | 1 min read

ജറുസലേം: ജൂത വംശജനായ യുവാവ് ജറുസമേലിൽ കന്യാസ്ത്രീയെ ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സയൺ ഗേറ്റിന് പുറത്തുള്ള ദാവീദിന്റെ ശവകുടീരത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കന്യാസ്ത്രീയെ പിന്തുടർന്നെത്തിയ യുവാവ് അവരെ തള്ളിയിടുകയും നിലത്തുവീഴ്ത്തിയ ശേഷം ക്രൂരമായി മർദിക്കുകയുമായിരുന്നു. കന്യാസ്‌ത്രീയുടെ മുഖത്ത് സാരമായ പരിക്കേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ഫ്രഞ്ച് സ്കൂൾ ഓഫ് ബിബ്ലിക്കൽ ആന്റ് ആർക്കിയോളജിക്കൽ റിസർച്ചിലെ ഗവേഷകയാണ് ആക്രമിക്കപ്പെട്ട കന്യാസ്ത്രീ. ഇതൊരു വംശീയ ആക്രമണമാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഒലിവിയർ പോക്വില്ലൻ പറഞ്ഞു. കഴിഞ്ഞദിവസം തെക്കൻ ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ സൈനികൻ തകർത്ത സംഭവത്തിലും ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home