ad
Deshabhimani

നോർത്ത് മാസിഡോണിയയിൽ നിശാക്ലബ്ബിൽ തീപിടിത്തം: 51 പേർ മരിച്ചു

nightclub fire
വെബ് ഡെസ്ക്

Published on Mar 16, 2025, 04:11 PM | 1 min read

സ്കോപിയെ : നോർത്ത് മാസിഡോണിയയിൽ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. 100ലധികം പേർക്ക് പരിക്കേറ്റു. ആയിരത്തിലധികം ജനങ്ങൾ പങ്കെടുത്തുകൊണ്ടിരുന്ന കൺസേർട്ടിനിടെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാനന​ഗരമായ സ്കോപിയെയിൽ നിന്നും 100 കിലോമീറ്റർ അകലെ കൊക്കാനിയിലുള്ള പൾസ് എന്ന നൈറ്റ്ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോൾ ക്ലബ്ബിൽ 1500ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.


മാസിഡോണിയയിലെ പ്രശസ്ത ഹിപ്- ഹോപ് ​ഗായകരായ ഡിഎൻകെയുടെ സം​ഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ മുതലാണ് പരിപാടി ആരംഭിച്ചത്. പ്രാദേശിക സമയം മൂന്നോടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ കൊക്കാനിയിലും സ്റ്റിപ്പിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൈറോടെക്നിക് ഉപകരണങ്ങളിൽ നിന്നുണ്ടായ സ്പാർക്കിനെ തുടർന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക വിവരം







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home