print edition അമേരിക്കയും പരിധിയിൽ; ഖര ഇന്ധന എൻജിൻ വികസിപ്പിച്ച് ഉത്തര കൊറിയ

കിം ജോങ് ഉന്‍ സോളിഡ് ഫ്യുവൽ എൻജിന്‍റെ പരീക്ഷണം നിരീക്ഷിക്കുന്നു | Photo: AFP
പ്യോങ്‌യാങ്: അമേരിക്കൻ വൻകരവരെ എത്താൻ ശേഷിയുള്ള ആയുധങ്ങൾക്കായി പരിഷ്കരിച്ച സോളിഡ് ഫ്യുവൽ എൻജിൻ (ഖര ഇന്ധനം ഉപയോഗിക്കുന്ന എൻജിൻ) ഉത്തരകൊറിയ പരീക്ഷിച്ചെന്ന് റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
രാജ്യത്തിന്റെ തന്ത്രപരമായ സൈനിക കരുത്ത് വർധിപ്പിക്കുന്ന സുപ്രധാന മുന്നേറ്റമാണിതെന്ന് ഉൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പ്രഹരശേഷി വർധിപ്പിക്കുന്നതിനായുള്ള അഞ്ചുവർഷത്തെ പദ്ധതിയുടെ ഭാഗമായാണിത്.










0 comments