print edition നാറ്റോയ്ക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ

പ്യോങ്‌യാങ്: പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയ്ക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ. യുഎസ് സംരക്ഷണയിൽ സ്വന്തമായി ആണവായുധങ്ങൾ നിർമിക്കാൻ ദക്ഷിണകൊറിയയും ജപ്പാനും ശ്രമിക്കുകയാണെന്നും യുഎസും സഖ്യകക്ഷികളും ആണവനിരാധയുധീകരണം ആദ്യം നടത്തണമന്നും വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആണവായുധങ്ങൾ ഉപേക്ഷിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നത് അനുവദിക്കില്ല. ഉത്തരകൊറിയ നിയമാനുസൃതമായ പരമാധികാര അവകാശങ്ങൾ വിനിയോഗിക്കുന്നതിനെ ഭീഷണിയായിട്ടാണ് നാറ്റോ നേതാക്കൾ ചിത്രീകരിക്കുന്നത്. യൂറോപ്പിലെയും ഏഷ്യാ-–പസിഫിക്കിലെയും സമാധാനവും സുരക്ഷയും തകർത്തുകൊണ്ട്, തങ്ങളുടെ പ്രത്യേക ഭൗമരാഷ്ട്രീയ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ശ്രമിക്കുന്ന, യുദ്ധത്തിനും ഏറ്റുമുട്ടലിനും വേണ്ടി നിലകൊള്ളുന്ന സംവിധാനമാണ് നാറ്റോ എന്ന് തുർക്കിയ ഉച്ചകോടി തെളിയിച്ചതായും പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.











0 comments