സാമ്പത്തിക നൊബേൽ 3 പേർക്ക് : പുരസ്കാരം നൂതന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പഠനത്തിന്

സ്റ്റോക്ഹോം : 2025ലെ സാമ്പത്തിക നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോണി, പീറ്റർ ഹോവിറ്റ് എന്നിവർക്കാണ് പുരസ്കാരം. നൂതന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിശദീകരണത്തിനാണ് പുരസ്കാരം നേടിയത്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥുടെ വളർച്ചയ്ക്ക് കാരണമാകുന്നത് എന്നുള്ള പഠനമാണ് മൂവരെയും പുരസ്കാരത്തിനർഹരാക്കിയത്.
സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെ സംവിധാനങ്ങളെക്കുറിച്ചായിരുന്നു ഫിലിപ്പ് അഗിയോണിന്റെയും (കോളേജ് ഡി ഫ്രാൻസ്, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്) പീറ്റർ ഹോവിറ്റിന്റെയും (ബ്രൗൺ യൂണിവേഴ്‌സിറ്റി) പഠനം. നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെപ്പറ്റിയാണ് ജോയൽ മോകിറിന്റെ (നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി) പഠനം.










0 comments