ad
Deshabhimani

print edition നൈജീരിയയിൽനിന്ന്‌ തട്ടിക്കൊണ്ടുപോയ 100 വിദ്യാർഥികളെ മോചിപ്പിച്ചു

nigeria school students kidnapping
വെബ് ഡെസ്ക്

Published on Dec 09, 2025, 04:49 AM | 1 min read


അബുജ

അക്രമി സംഘം തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നൂറ് പേരെ മോചിപ്പിച്ചതായി ക്രിസ്‌ത്യൻ അസോസിയേഷൻ ഓഫ്‌ നൈജീരിയ അറിയിച്ചു.


കഴിഞ്ഞ മാസം നൈജര്‍ സംസ്ഥാനത്തെ സെന്റ് മേരീസ് ബോര്‍ഡിങ് സ്‌കൂളില്‍നിന്നാണ് 315 വിദ്യാര്‍ഥികളെയും ജീവനക്കാരെയും തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ 50 പേര്‍ രക്ഷപ്പെട്ടിരുന്നു. ശേഷിച്ച 265 പേരെയാണ് മോചിപ്പിക്കാനുണ്ടായിരുന്നത്.


നിലവില്‍ നൂറ് കുട്ടികളെ മോചിപ്പിച്ചെങ്കിലും ബാക്കിയുള്ള 165 വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ നൈജീരിയയില്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം ഒരു വൈദികനെ തട്ടിക്കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home