print edition കുറ്റങ്ങൾ നിഷേധിച്ച് മഡുറോ

ന്യൂയോർക്ക് : തനിക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ യുഎസ് കോടതിയിൽ ചുമത്തിയ പുതിയ കുറ്റങ്ങൾ വ്യാജമാണെന്ന് അമേരിക്ക തട്ടികൊണ്ടുപോയി തടവിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പരിഭാഷകൻ മുഖേന ആവർത്തിച്ചത്. കെട്ടിച്ചമച്ച ലഹരിക്കടത്ത് കേസിനു പുറമെ, മൂന്ന് അമേരിക്കക്കാർ ഉൾപ്പെടെ നിരവധി പേരെ ക്രൂരമായി പീഡിപ്പിച്ചുവെന്ന പുതുക്കിയ കുറ്റപത്രമാണ് മഡുറോയ്ക്കും ഭാര്യമെതിരെ സമർപ്പിച്ചത്. താൻ നിരപരാധിയാണെന്ന് സിലിയ ഫ്ലോറസും വ്യക്തമാക്കി. വിചാരണ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് കോടതി അറിയിച്ചു. ജനുവരി മൂന്നിനാണ് വെനസ്വേല തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് മഡൂറോയെ തട്ടിക്കൊണ്ടുവന്നത്.









0 comments