ad
Deshabhimani

ഡെൽസി റോഡ്രിഗസിന് നിരുപാധിക പിന്തുണ നൽകണമെന്നും 
സർക്കാരിൽ വിശ്വാസം 
പുലർത്തണമെന്നും 
മഡുറോ

print edition വെനസ്വേലക്ക്‌ ആവേശമായി
 മഡുറോയുടെ സന്ദേശം

maduro

കരാക്കസിൽ നടന്ന പ്രതിഷേധ മാർച്ചിനെ ദേശീയ അസംബ്ലി ഡെപ്യൂട്ടി 
പ്രസിഡന്റും മ‍ഡുറോയുടെ മകനുമായ നിക്കോളാസ് മഡുറോ ഗുവേര അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 15, 2026, 03:10 AM | 1 min read


കരാക്കസ്‌

സാമ്രാജ്യത്വ അട്ടിമറിക്കെതിരായ വെനസ്വേലൻ ജനതയുടെ ചെറുത്തുനിൽപ്പിനെ അഭിവാദ്യംചെയ്‌തും ഇടക്കാല പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിൽ സന്പൂർണ വിശ്വാസം പ്രകടിപ്പിച്ചും പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ. ജനുവരി മൂന്നിന് യുഎസ് സൈന്യം കടന്നാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയശേഷം മഡുറോയുടെ ആദ്യ സന്ദേശം മകനും ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റുമായ നിക്കോളാസ് മഡുറോ ഗുവേരയാണ്‌ രാജ്യത്തെ അറിയിച്ചത്‌.


‘ഇന്നലെ ഞങ്ങൾക്ക് അദ്ദേഹത്തിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു. അവർ ദൃഢനിശ്ചയമുള്ളവരും ശക്തരുമാണ്‌. ഇ‍ൗ പോരാട്ടത്തിൽ വഹിക്കേണ്ട പങ്ക് മനസ്സിലാക്കുന്നുവെന്നും വെനസ്വേലയിലെ ജനങ്ങളിലും ദൈവത്തിലും വിശ്വാസമുണ്ടെന്നും അവർ പറയുന്നു. ആക്‌ടിങ്‌ പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് നിരുപാധിക പിന്തുണ നൽകണമെന്നും സർക്കാർ നേതൃത്വത്തിൽ വിശ്വാസം പുലർത്തണമെന്നും അദ്ദേഹം ജനങ്ങളോട്‌ അഭ്യർഥിക്കുന്നു’–കരാക്കസിലെ ഗതാഗത മേഖലയിലെ തൊഴിലാളികളുടെ പ്രകടത്തെ അഭിവാദ്യംചെയ്യവേ മഡുറോ ഗുവേര പറഞ്ഞു.


ന്യൂയോർക്കിൽ അമേരിക്ക നിയമവിരുദ്ധ തടങ്കലിൽ പാർപ്പിച്ച മഡുറോയുടെയും ഭാര്യ സിലിയ ഫ്ലോറസിന്റെയും മോചനത്തിനായുള്ള പ്രക്ഷോഭം വെനസ്വേലയിൽ ശക്തമായി തുടരുകയാണ്‌. കരാക്കസിലെയും പാസിയോ ഡി ലാ റെവലൂഷ്യനിലെയും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ തൊഴിലാളികൾ ഒത്തുകൂടി. അവർ ഭിന്നത വിതയ്‌ക്കാനും നമ്മെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കും. രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വ്യക്തതയോടെ നാം നിലയുറപ്പിക്കണം. ഔദ്യോഗിക സ്രോതസ്സുകളിൽ മാത്രം വിശ്വാസമർപ്പിക്കണം– ഗതാഗതമന്ത്രി റാമോൺ വെലാസ്‌ക്വസ് അറഗ്വായൻ തൊഴിലാളികളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home