print edition പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് മഡൂറോ

നിക്കോളാസ് മഡുറോ
വാഷിങ്‌ടൺ: യുഎസ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് സാമഹമാധ്യമത്തിൽ സന്ദേശം പങ്കുവച്ചു. യുഎസ് ജയിലിൽ നിന്നുള്ള ആദ്യ ഓൺലൈൻ സന്ദേശമാണിത്. "ഞങ്ങൾ സുഖമായിരിക്കുന്നു, പ്രാർഥനാനിരതരാണ്' എന്നാണ് മഡുറോയുടെ എക്സ് അക്കൗണ്ടിലൂടെയുള്ള പ്രതികരണം. എന്നാൽ, മഡുറോ തന്നെയാണോ ഇൗ പോസ്‌റ്റിട്ടതെന്നിൽ വ്യക്തതയില്ല.
"നിങ്ങളുടെ സന്ദേശങ്ങളും ഇ മെയിലുകളും കത്തുകളും ഞങ്ങൾക്ക് ലഭിച്ചു. ഓരോ സ്നേഹവാക്കുകളും ഞങ്ങളെ ശക്തിപ്പെടുത്തും' എന്നും സന്ദേശത്തിലുണ്ട്. കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ഫോണിലൂടെ സംസാരിക്കാൻ മഡുറോയ്ക്ക് ദിവസം 15 മിനിറ്റ് സമയം അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനുവരി മൂന്നിനാണ് മഡുറോയെയും ഭാര്യയേയും യുഎസ് സൈന്യം വെനസ്വേലൻ തലസ്ഥാനമായ കരാക്കസിൽനിന്നും തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ബ്രൂക്ക്ലിൻ ജയിലിലാണ്.










0 comments