print edition മഡൂറോയുടെ വാദംകേൾക്കൽ നീട്ടിവച്ച് യുഎസ് കോടതി

വാഷിങ്‌ടൺ
അമേരിക്ക തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെയും ഭാര്യ സിലിയ ഫ്‌ളോറയുടെയും രണ്ടാമത്തെ വാദംകേൾക്കൽ നീട്ടിവച്ച് യുഎസ് ഫെഡറൽ കോടതി.
മാർച്ച് 17ന് നിശ്‌ചയിച്ചിരുന്ന വാദംകേൾക്കലാണ് മാർച്ച് 26ലേക്ക് ജഡ്ജി ആൽവിൻ കെ ഹെല്ലർസ്റ്റൈൻ മാറ്റിവച്ചത്. ജനുവരി മൂന്നിനാണ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുവന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രിബ്യൂണലിന് മുന്നിൽ ഹാജരാക്കിയത്. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയത്.










0 comments