ന്യൂയോർക്കിൽ വിമാനം ഫയർ എൻജിനുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് | റിപ്പോർട്ട്

ന്യൂയോർക്ക്: ന്യൂയോർക്കിലെ വിമാനം ഗ്രൗണ്ട് വാഹനവുമായി കൂട്ടിയിടിച്ചു. ലാഗ്വാർഡിയ (LaGuardia) വിമാനത്താവളത്തിൽ റൺവേ 4-ൽ വച്ച് എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ എൻജിനുമായി കൂട്ടിയിടിക്കുകയായിരുന്നു. മോൺട്രിയലിൽ നിന്നുള്ള വിമാന സർവീസായിരുന്നു ഇത്. ലാൻഡിംഗിനിടെയാണ് അപകടം.
വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. നിരവധി പേർക്ക് പരിക്കേറ്റതായി സംശയിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തെത്തുടർന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വിമാനത്താവളത്തിൽ 'ഗ്രൗണ്ട് സ്റ്റോപ്പ്' പ്രഖ്യാപിച്ചു. വിമാനങ്ങൾ നിർത്തിവച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈകിട്ട് ആറ് (GMT)വരെ വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ടെന്ന് എഫ്എഎ അറിയിച്ചു. അപകടത്തിനി പിന്നിലെ കൃത്യമായ കാരണങ്ങളോ പരിക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










0 comments