വസന്തത്തെ വരവേല്‍ക്കാനൊരുങ്ങി നെതർലൻഡ്സ്; ടുലിപ്പ് സീസണിന് തുടക്കമായി

ആംസ്റ്റർഡാം: നെതർലൻഡ്സിൽ ടുലിപ്പ് സീസണിന് തുടക്കമായി. യൂറോപ്പിൽ ശൈത്യകാലമാണെങ്കിലും നെതർലൻഡ്സിൽ ടുലിപ് സീസണിൻ്റെ ആരംഭകാലമാണ്. ഇംഗ്ലണ്ടിലും നെതർലൻഡ്സിലും ഇറ്റലിയിലും വസന്തകാലത്ത് ആദ്യം വിരിയുന്ന പൂക്കളാണ് ടുലിപുകൾ.
ജനുവരിയിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ടുലിപ് സീസണിൻ്റെ ഔദ്യോഗിക തുടക്കം. ആംസ്റ്റർഡാമിലെ മ്യൂസിയം സ്‌ക്വയറിലാണ് പ്രധാന ആഘോഷം. ഇവിടെ രണ്ട് ലക്ഷത്തിലധികം ടുലിപ് പൂക്കൾ ഉപയോഗിച്ച് ഒരു വലിയ താൽക്കാലിക തോട്ടം നിർമ്മിക്കുന്നു. തോട്ടത്തിൽ പ്രവേശിക്കുന്ന പൊതുജനങ്ങൾക്ക് 10 പൂക്കൾ വീതം സൗജന്യമായി പറിച്ചെടുക്കാവുന്നതാണ്.

പൂക്കൾ കാണാനും അവയ്ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും നിരവധി സഞ്ചാരികളാണ് നെതർലൻഡ്സിലേക്ക് എത്തിച്ചേരുന്നത്. ലോകത്തെ ഏറ്റവും വലിയ ടുലിപ് ഉൽപാദകരാണ് നെതർലൻഡ്‌സ്. മൊത്തം ടുലിപ് പൂമൊട്ടുകളുടെ 77 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്.











0 comments