ad
Deshabhimani

16,000 ജീവനക്കാരെ ഒഴിവാക്കാൻ നെസ്‌ലെ; ലക്ഷ്യം പിരിച്ചുവിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭം

nestle.
വെബ് ഡെസ്ക്

Published on Oct 17, 2025, 06:12 PM | 1 min read

വേവെയ്: രണ്ട് വർഷത്തിനുള്ളിൽ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നെസ്‌ലെ കമ്പനി. പിരിച്ചുവിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. 2027 അവസാനത്തോടെ സമ്പാദ്യം മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ പറഞ്ഞിരുന്നു.


പ്രഖ്യാപനത്തിന് പിന്നാലെ കമ്പനി ഓഹരിവില എട്ടു ശതമാനത്തിലധികം ഉയർന്നു. ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്. കമ്പനി പോളിസിക്ക് എതിരായി പ്രവർത്തിച്ചു എന്ന പേരിൽ നെസ്‌ലെ സിഇഒ ആയിരുന്ന ലോറന്റ് ഫ്രെയ്ക്‌സിനെ കമ്പനി പുറത്താക്കിയിരുന്നു. തുടർന്നാണ് ഫിലിപ്പ് നവ്രാറ്റിലിനെ ചുമതലയേൽപ്പിച്ചത്. കഴിഞ്ഞ വർഷം നെസ്‌ലെയുടെ ഓഹരി വില ഇടിഞ്ഞിരുന്നു. ഇത്തവണ സെപ്തംബറിലും സമാനമായ രീതിയിൽ തകർച്ച നേരിട്ടതായാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home