print edition നിശ്ചയദാർഢ്യത്തിന്റെ പ്രതീകം; പ്രളയത്തെ തോൽപ്പിച്ച 97-കാരി

കാഠ്‌മണ്ഡു: നേപ്പാളിന്റെ ഹൃദയം പിളർത്തിയ പ്രളയക്കെടുതിയുടെ വാർത്തകൾക്കിടയിലും നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഒരു 97കാരി. അപ്രതീക്ഷിത പ്രളയത്തിൽ കെയർ ഹോം തകർന്ന് കല്ലിന്റെയും ചെളിയുടെയും അടിയിൽ അകപ്പെട്ട ഗുണ മായ ബോഹാറയാണ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത്. നാലുമണിക്കൂർ ചെളിയിൽ പുതഞ്ഞു കിടഞ്ഞ ബോഹാറയെ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ശേഷം ഇവരെ ജെസിബിയുടെ ലോഡറിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൗ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന ബോഹാറ സുഖം പ്രാപിക്കുകയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. യുദ്ധത്തിൽ ജയിച്ച യോദ്ധാവായാണ് തന്റെ അമ്മൂമ്മയെ താൻ കാണുന്നതെന്ന് ചെറുമകൻ ദീപക് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.










0 comments