ad
Deshabhimani

തായ്ലൻഡില്‍ പോകാന്‍ ഇനി ആരോ​ഗ്യ ഇൻഷുറൻസ് വേണം? അറിയാം നിയമത്തിലെ മാറ്റം

thailand

image credit: CNN travel

വെബ് ഡെസ്ക്

Published on May 03, 2026, 05:27 PM | 1 min read

ബാങ്കോക്ക് : ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് തായ്ലൻഡ്. എളുപ്പത്തിലുള്ള വിസ നടപടികൾ, കുറഞ്ഞ ചെലവിൽ താമസസൗകര്യം, തുടങ്ങിയ കാര്യങ്ങളാണ് തായ്ലൻഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.


ഇനിമുതൽ തായ്ലൻഡിലേക്ക് വിമാനം കയറണമെങ്കിൽ ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകൾ. വിദേശസഞ്ചാരികൾക്ക് മെച്ചപ്പെട്ട ആരോ​ഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നീക്കം. മാത്രമല്ല, വിദേശികൾക്ക് ചികിത്സ നൽകുന്നതിലൂടെ രാജ്യത്തെ ആശുപത്രികൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഇതിലൂടെ കഴിയുന്നു.


വിനോദസഞ്ചാരികൾ, തൊഴിലാളികൾ തുടങ്ങിയവർ തായ്‍ലൻഡിലേക്ക് പ്രവേശിക്കുമ്പോൾ ഇൻഷുറൻസ് നിർബന്ധമാക്കണോയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തലുകൾ നടത്തുകയാണ്. വിദേശികൾക്ക് ചികിത്സ നൽകുന്ന ഇനത്തിൽ തായ്‍ലൻഡിലെലെ സർക്കാർ ആശുപത്രികൾക്ക് ഓരോ വർഷവും വലിയ തുകയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി പട്ടാന പ്രോംഫട്ട് പറഞ്ഞു.


അതേസമയം, പുതിയ നിയമം നടപ്പിലാക്കുന്നതോടെ രാജ്യത്തേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുമോയെന്ന ആശങ്കയും തായ്ലൻഡ് സർക്കാരിനുണ്ട്. അതിനാൽ വളരെ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന ഇൻഷുറൻസ് പാക്കേജുകൾ അവതരിപ്പിക്കാനാണ് നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home