ad
Deshabhimani

print edition നാറ്റോ വിടുന്നത്‌ ആലോചനയില്‍: യുഎസ്

nato
വെബ് ഡെസ്ക്

Published on Apr 02, 2026, 12:11 AM | 1 min read

വാഷിങ്‌ടൺ: നാറ്റോയിൽനിന്നും പുറത്തുപോകുന്ന കാര്യം പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങള്‍ പങ്കുചേരാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നീക്കം.

ഇറാനെതിരെയുള്ള സൈനിക നടപടികളിൽ സഹകരിക്കാത്ത രാജ്യങ്ങൾ ഇനി മുതൽ സ്വന്തമായി പോരാടാൻ പഠിക്കണം. അവരെ സഹായിക്കാൻ ഇനി യുഎസ് ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് ദിനപത്രമായ ദി ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home