print edition ആർട്ടമിസ് 2 വിക്ഷേപണം ഏപ്രിൽ 1 ന്

ഫ്ലോറിഡ : മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ ആർട്ടമിസ് 2 വിക്ഷേപണം ഏപ്രിൽ ഒന്നിന് നടത്താൻ തീരുമാനം. സാങ്കേതിക പ്രശ്‌നങ്ങൾമൂലം പലതവണ മാറ്റിവച്ച വിക്ഷേപണമാണിത്. റോക്കറ്റിലെ ഇന്ധനചോർച്ച പരിഹരിച്ച് 19ന് കെന്നഡി സ്‌പേയ്‌സ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് സ്‌പേയ്‌സ് ലോഞ്ച് സിസ്‌റ്റം റോക്കറ്റ് എത്തിക്കും. ഒന്നിന് വിക്ഷേപണം നടന്നില്ലെങ്കിൽ ആറുവരെ ലോഞ്ച് വിൻഡോയുണ്ട്. പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ നാസയുടെ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെർമി ഹാൻസൻ എന്നിവരാണുള്ളത്. ഇവരുടെ പേടകം ചന്ദ്രനെചുറ്റി മടങ്ങിയെത്തും. അടുത്ത ദൗത്യത്തിലാകും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക.










0 comments