ad
Deshabhimani

print edition ഒരാൾക്ക്‌ ആരോഗ്യപ്രശ്‌നം ; നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക്‌

nasa crew 11 mission
വെബ് ഡെസ്ക്

Published on Jan 15, 2026, 12:09 AM | 1 min read


കലിഫോർണിയ

ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വ്യാഴം പുലർച്ചെ ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെ നാലംഗ സംഘം ക്രൂ ഡ്രാഗൺ പേടകത്തിനകത്ത് കയറും. പുലർച്ചെ 3. 35 ഓടെ ഡ്രാഗൺ ബഹിരാകാശ നിലയത്തിൽനിന്ന് വേർപെടും. പകൽ 2. 11 ഓടെയാകും പേടകം കലിഫോർണിയയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച്‌ പേടകത്തെ വീണ്ടെടുക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ആരോഗ്യകാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്‌.


മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ്‌ മൈക്ക് ഫിൻകെ(നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി(ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ്(റഷ്യ) എന്നിവരടങ്ങുന്ന സംഘത്തെയാണ്‌ മടക്കിക്കൊണ്ടുവരുന്നത്‌. കഴിഞ്ഞ ആഗസ്‌തിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ്‌ ആരോഗ്യ പ്രശ്‌നം. ഏത് സഞ്ചാരിക്കാണ്‌ രോഗമെന്നും എന്താണ് രോഗമെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home