ad
Deshabhimani

50 ടണ്ണിലധികം ഹെറോയിനും മെത്തും; പിടിച്ചെടുത്ത 600 മില്യൺ ഡോളറിന്റെ മയക്കുമരുന്നുകൾ തീയിട്ട് നശിപ്പിച്ച് മ്യാൻമർ

mynmar drug

യാങ്കോണിൽ ഐക്യരാഷ്ട്രസഭ ലഹരി വിരുദ്ധ ദിനത്തന്റെ ഭാ​ഗമായി പിടിച്ചെടുത്ത നിയമവിരുദ്ധ മയക്കുമരുന്നുകൾ നശിപ്പിക്കുന്നതിനിടെ പുക ഉയരുന്നു. photo credit: video screenshot from XinhuaMyanmar via X

വെബ് ഡെസ്ക്

Published on Jun 26, 2026, 01:37 PM | 2 min read

യാങ്കോൺ : 600 മില്യൺ ഡോളർ വിലമതിക്കുന്ന അനധികൃത മയക്കുമരുന്നുകൾ രാജ്യവ്യാപകമായി നശിപ്പിച്ച് മ്യാൻമർ. 50 ടണ്ണിലധികം ഹെറോയിൻ, കറുപ്പ്, കെറ്റാമൈൻ, മെത്താംഫെറ്റാമൈൻ, മരിജുവാന, ക്രിസ്റ്റൽ മെത്ത് എന്നിവയാണ് അധികൃതർ തീയിട്ട് നശിപ്പിച്ചത്. ഈ വർഷം ഇതുവരെ മാത്രം നശിപ്പിച്ച മയക്കുമരുന്നുകളുടെ മൂല്യം കഴിഞ്ഞ വർഷത്തെ ആകെ മൂല്യത്തിന്റെ ഇരട്ടിയിലധികമാണെന്ന് യാങ്കോണിലെ മയക്കുമരുന്ന് വിരുദ്ധ പോലീസ് സേനയിലെ പോലീസ് ലെഫ്റ്റനന്റ് കേണൽ ഓങ് മ്യത് സോ പറഞ്ഞു. യാങ്കോണിൽ മാത്രം ഏകദേശം 321 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന 31 വ്യത്യസ്ത തരം മയക്കുമരുന്നുകൾ കത്തിച്ചതായി ഓങ് മ്യത് സോ പറഞ്ഞു.


കിഴക്കൻ മ്യാൻമറിലെ ഷാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മണ്ടാലെയിലും മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്നതിന്റെ സമീപ പ്രദേശങ്ങമായ തൗങ്ഗിയിലും മയക്കുമരുന്നുകൾ നശിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്. മയക്കുമരുന്നുകൾ കത്തിച്ചതിന്റെ ഫലമായി മ്യാൻമറിലെ പല ന​ഗരങ്ങളുടെയും ആകാശത്ത് കട്ടിയുള്ള കറുത്ത പുക നിറഞ്ഞതായി നാട്ടുകാർ പറയുന്നു.


മയക്കുമരുന്ന് ഉൽപാദനത്തിന്റെ നീണ്ട ചരിത്രമുള്ള രാജ്യമാണ് മ്യാൻമർ. പതിറ്റാണ്ടുകളുടെ സായുധ സംഘട്ടനം മൂലമുണ്ടായ രാഷ്ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ഭാ​ഗമായാണ് രാജ്യത്ത് മയക്കുമരുന്ന് ഉൽപ്പാദനം വ്യാപകമായത്. തുടർച്ചയായി നടപടികൾ സ്വീകരിച്ചിട്ടും, കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലേക്ക് നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കുന്ന ഒരു പ്രധാന സ്രോതസ്സാണ് മ്യാൻമർ. ലോകത്തിലെ ഏറ്റവും വലിയ ഹെറോയിൻ, മെത്താംഫെറ്റാമൈൻ ഉത്പാദകരിൽ ഒന്നും മ്യാൻമർ തന്നെയാണ്.


2021-ൽ മ്യാൻമറിൽ സൈന്യം ഭരണം പിടിച്ചെടുത്തതിനെത്തുടർന്ന് സൈന്യവും ജനാധിപത്യ വാദികളും വംശീയ സായുധ ഗ്രൂപ്പുകളും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം മയക്കുമരുന്ന് ഉൽപാദനത്തിലെ വർധനവിന് കാരണമായതായി വിദഗ്ധർ പറയുന്നു. മ്യാൻമറിന്റെ പല പ്രദേശങ്ങളും രാജ്യത്തെ വിവിധ വംശീയ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള മിലിഷ്യകളാണ് നിയന്ത്രിക്കുന്നത്. 2021ൽ തെരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂകിയിൽ നിന്ന് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം രൂപപ്പെട്ട ജനാധിപത്യ അനുകൂല ഗ്രൂപ്പുകളോടൊപ്പം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വംശീയ വിഭാഗങ്ങളും സംഘർഷമാരംഭിച്ചു.


ഈ ജനുവരിയിൽ, ഷാൻ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്ത് നടത്തിയ തുടർച്ചയായ റെയ്ഡുകളിൽ 12 മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് വിവിധങ്ങളായ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. രാജ്യത്ത് ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മയക്കമരുന്ന് പിടിച്ചെടുക്കലായിരുന്നു ഇതെന്ന് സൈനിക സർക്കാർ അവകാശപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home