ad
Deshabhimani

മൊസാംബിക്‌ ബോട്ടപകടം: രണ്ട് മലയാളികളെ കൂടി രക്ഷിച്ചു; നാല് പേരെ കണ്ടെത്താനായില്ല

Boat

Image: ChatGPT

വെബ് ഡെസ്ക്

Published on Oct 21, 2025, 12:45 PM | 1 min read

മപൂടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ കപ്പല്‍ അപകടത്തിൽ രണ്ട് മലയാളികളെക്കൂടി രക്ഷിച്ചതായി ഇന്ത്യൻ സ്ഥാനപതി റോബർട്ട ഷെറ്റികിന്റോങ് അറിയിച്ചു. കോഴിക്കോട് സ്വദേശി ശ്രീരാ​ഗ് തയ്യിൽ പുറപ്പോടി, പുനലൂർ സ്വദേശി ആകാശ് സുരേഷ് ബാബു എന്നിവരെയാണ് രക്ഷപെടുത്തിയത്. നാല് ഇന്ത്യക്കാരെ കൂടി കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട 14 ഇന്ത്യക്കാരിൽ ആറ് പേരെയാണ് രക്ഷിക്കാനായത്. രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇന്ത്യൻ സ്ഥാനപതി ഇക്കാര്യം അറിയിച്ചത്.


അപകടത്തിൽപ്പെട്ട തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ബെയ്‍റയിലെ പ്രാദേശിക അധികൃതരിൽ നിന്ന് ശ്രീരാ​ഗിന്റെ മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ലഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കാണാതായ എറണാകുളം സ്വദേശി ഇന്ദ്രജിത് സന്തോഷിന്റെ കുടുംബാം​ഗങ്ങളും മൊസാംബിക്കിൽ എത്തിയിട്ടുണ്ട്. അവർക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home