മൊസാംബിക് ബോട്ടപകടം; മലയാളികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുന്നു

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ടുമറിഞ്ഞ് കാണാതായ മലയാളികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുന്നു. മൂന്ന് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചുപേർക്കായാണ് തെരച്ചിൽ. മൊസാംബിക്കിലെ ഇന്ത്യൻ ദൗത്യസംഘം സ്ഥലത്തുണ്ട്.
കൊല്ലം തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്‌ണനും (35), എറണാകുളം പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്തും(22) കാണാതായവരിൽ ഉൾപ്പെടുന്നു. കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. 14 ഇന്ത്യക്കാരടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ബെയ്റാ തുറമുഖത്തിനു സമീപം വെള്ളിയാഴ്‌ച പുലർച്ചെ മൂന്നോടെയാണ് അപകടം. ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. തെറിച്ചു പോയതിനാലാണ് ആകാശ് രക്ഷപെട്ടത്. മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങിയതായാണ് വിവരം.










0 comments