എച്ച്-1ബി വിസ ജീവനക്കാരുടെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന് നീക്കം; ഇന്ത്യൻ തൊഴിലാളികൾക്ക് വീണ്ടും ട്രംപിന്റെ പ്രഹരം

വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താന് 60 ദിവസത്തെ സാവകാശം നൽകുന്ന ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. നിയമം പ്രാബല്യത്തിൽ വരാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
പുതിയ നിയമം യുഎസിലെ ഇന്ത്യൻ തൊഴിലാളികൾക്ക് തിരിച്ചടിയാകും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താല്ക്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. എച്ച്-1ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം.
വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.








0 comments