print edition യുഎസിൽ ട്രംപിന്റെയും എപ്‌സ്‌റ്റീന്റെയും "ടൈറ്റാനിക് പ്രതിമ'

നാഷണൽ മാളിൽ സ്ഥാപിക്കപ്പെട്ട പ്രതിമ
വാഷിങ്‌ടൺ: വാഷിങ്‌ടൺ ഡിസിയിലെ നാഷണൽ മാളിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്-സ്‌റ്റീനെയും പരിഹസിച്ചുകൊണ്ടുള്ള പ്രതിമ.
വിഖ്യാത സിനിമയായ "ടൈറ്റാനിക്കിനെ' അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു കപ്പലിന്റെ മുൻഭാഗത്ത് എപ്-സ്‌റ്റീനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു നിൽക്കുന്ന ട്രംപാണ് സ്വർണ്ണനിറം പൂശിയ ശില്പത്തിലുള്ളത്.
"കിംഗ് ഓഫ് ദി വേൾഡ്' എന്ന് പേരിട്ടിരിക്കുന്ന 12 അടി ഉയരമുള്ള ഈ പ്രതിമ വാഷിങ്‌ടൺ സ്മാരകത്തിന് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്."ദി സീക്രട്ട് ഹാൻഡ്‌ഷേക്ക്' എന്ന അജ്ഞാത കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നിൽ.










0 comments