ബാഗ്ദാദിലെ യുഎസ് എംബസി ഹെലിപാഡിൽ മിസൈൽ ആക്രമണം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസി വളപ്പിൽ മിസൈൽ ആക്രമണം. സ്ഫോടനം ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എംബസിക്കുള്ളിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചത്.
എംബസി വളപ്പിൽ നിന്നും പുക ഉയരുന്ന ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലൊന്നായാണ് ഈ എംബസി കോംപ്ലക്സ് അറിയപ്പെടുന്നത്.
ഇറാൻ അനുകൂല മിലിഷ്യകളുടെ ആക്രമണത്തിന് മുമ്പും ലക്ഷ്യമായിട്ടുണ്ട്.
ഇറാഖിനായുള്ള തങ്ങളുടെ ലെവൽ 4 സുരക്ഷാ അലേർട്ട് യു എസ് എംബസി പുതുക്കിയിരുന്നു. ആക്രമണം തുടരാൻ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്.










0 comments