ന്യൂനപക്ഷങ്ങൾക്കുനേരെ വീണ്ടും ആക്രമണം; ബംഗ്ലദേശിൽ യുവാവിനെ വെടിവെച്ച് കൊന്നു

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് ജഷോർ ജില്ലയിലെ ഗ്രാമത്തിൽ യുവാവിനെ വെടിവെച്ചു കൊന്നു. റാണാ പ്രതാപ് (45) ആണ് കൊല്ലപ്പെട്ടത്.
അജ്ഞാതരായ ചിലർ യുവാവിനെ വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നിലേറെ വെടിയേറ്റ ഇയാൾ സ്ഥലത്തു തന്നെ മരിച്ചുവീണു. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. തിങ്കളാഴ്ച രാത്രി പലചരക്ക് കടയുടമയായ യുവാവും കൊല്ലെപ്പട്ടിരുന്നു. ശരത് ചക്രവർത്തി മണി (40) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി(50)നെ അജ്ഞാതർ ചേർന്ന് ക്രൂരമായി ആക്രമിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയിരുന്നു.










0 comments