print edition യുഎൻ രക്ഷാസമിതിയിൽ മെലാനിയ അധ്യക്ഷയാകും

ഐക്യരാഷ്ട്രസഭ
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രഥമ വനിത, രക്ഷാ സമിതി യോഗത്തിൽ അധ്യക്ഷയാകുന്നത്. തിങ്കളാഴ്‌ചയാണ് യോഗം.
15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാർച്ച് മാസത്തിൽ അമേരിക്കയ്ക്കാണ്. സഹനശക്തിയും ലോക സമാധാനവും മെച്ചപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് മെലാനിയ അധ്യക്ഷത വഹിക്കുക. ഐക്യരാഷ്ട്രസഭക്കെതിരെ ട്രംപ് ശക്തമായ വിമർശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മെലാനിയ അധ്യക്ഷ പദത്തിലെത്തുന്നത്. ലോകാരോഗ്യ സംഘടന, യുനെസ്കോ തുടങ്ങിയ യുഎൻ ഏജൻസികളിൽ നിന്ന് അമേരിക്ക ഇതിനോടകം പിൻവാങ്ങിയിരുന്നു.











0 comments