ad
Deshabhimani

വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: ജോലി പോയവരിൽ തരൂരിന്റെ മകനും

washington post.jpg
വെബ് ഡെസ്ക്

Published on Feb 05, 2026, 08:59 AM | 1 min read

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ. ബുധനാഴ്ച സ്ഥാപനത്തിലെ മൂന്നിൽ ഒന്ന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോൺഗ്രസ് എംപി ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരും ജോലി നഷ്ടമായവരിൽപെടുന്നു.


ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവിൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഉടമ. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് റിപ്പോർട്ട്. മുന്നൂറോളം പേർക്കാണ് ജോലി നഷ്ടമായത്. ജോലി നഷ്ടമായ വിവരം ഇഷാൻ തരൂർ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നഷ്ടമായ ന്യൂസ് റൂമിനെക്കുറിച്ചോർക്കുമ്പോൾ വേദന തോന്നുന്നെന്നും മികച്ച എ‍ഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഭാഗ്യവുമായിരുന്നുവെന്നും ഇഷാൻ എക്സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home