Deshabhimani

print edition ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം

Gaza

Photo: Getty Images

വെബ് ഡെസ്ക്

Published on Oct 19, 2026, 12:12 AM | 1 min read

ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്ന്‌ വീണ്‌ മരിച്ച 75 പേരുടെ ശരീരാവശിഷ്ടങ്ങൾ ഗാസയിൽ കൂട്ടത്തോടെ അടക്കം ചെയ്തു. ഇസ്രയേൽ ആദ്യഘട്ടത്തിൽ ഗാസയിലേക്ക്‌ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണിവർ. കെട്ടിടാവശിഷ്‌ട്ടങ്ങളിൽ അകപ്പെട്ട മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഗാസ സിവിൽ ഡിഫൻസ്‌ നടത്തിയ രണ്ടാംഘട്ട തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങളാണ്‌ അടക്കിയത്‌.


ധരജ്‌ സ്‌പോർട്‌സ്‌ ക്ലബിൽ നിന്ന്‌ വിലാപയാത്രയായി ഗാസ സിറ്റിയിലെ ഷെയ്‌ഖ്‌ രധ്‌വാൻ സെമിത്തേരിയിൽ അടക്കം ചെയ്തു. ജൂലൈ 19 നാണ് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങിയത്.


ഗാസ സിറ്റിയിലെ തകർന്ന വീണ 147 കെട്ടിടങ്ങളിലായി 1072 മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. നവംബറിൽ ആരംഭിച്ച ആദ്യഘട്ടത്തിൽ 333 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പലസ്‌തീനിലാകെ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ 8000 ത്തിലേറെ മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഉപകരണങ്ങളുടെ അഭാവം കാരണം ഇവ പൂർണമായി നീക്കം ചെയ്യാൻ എട്ടുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home