ad
Deshabhimani

print edition ഗാസയിലെ മനുഷ്യരെ മറക്കരുത് : മാർപാപ്പ

marpapa christmas message

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശ്വാസികളെ മാര്‍പാപ്പ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 02:00 AM | 1 min read


​വത്തിക്കാൻ സിറ്റി

യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ഗാസയിലെ മനുഷ്യരെ ലോകം വിസ്‌മരിക്കരുതെന്ന്‌ ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ദിവ്യബലി അർപ്പിച്ച്‌ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.


ഗാസയിലെ അവസ്ഥ അസഹനീയമാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലാണ് നിരവധിപേർ ജീവിക്കുന്നത്‌. രോഗങ്ങളാൽ കുട്ടികൾ മരിക്കുന്നു. ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ ലോകം മാറും. ലബനൻ, പലസ്തീൻ പ്രദേശങ്ങൾ, ഇസ്രയേൽ, സിറിയ എന്നിവിടങ്ങളിൽ നീതി, സമാധാനം, സ്ഥിരത എന്നിവയ്‍ക്കായി ഓരോരുത്തരും നിസ്സംഗത വെടിഞ്ഞ്‌ മുന്നിട്ടിറങ്ങണം. ഉക്രയ്ൻ, സുഡാൻ, ദക്ഷിണ സുഡാൻ, മാലി, ബുർക്കിന ഫാസോ, കോംഗോ എന്നിവിടങ്ങളിലെ മനുഷ്യർക്ക്‌ സമാധാനം കൈവരണം.


അഭയാർഥികളെയും കുടിയേറ്റക്കാരെയും കരുണയോടെ കാണണമെന്നും പാപ്പ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home