print edition മാർക് സക്കർബർഗ് കോടതിയിൽ ഹാജരാകും

ലൊസ് ആഞ്ചലസ്
സമൂഹമാധ്യമ ഭീമൻമാർ കുട്ടികളില്‍ ദോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്ന പരാതിയില്‍ മെറ്റ സിഇഒ മാർക് സക്കർബർഗ് ലൊസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയില്‍ ഹാജരാകും. ഇൻസ്റ്റഗ്രാമിന്റെ കന്പനിയായ മെറ്റ, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് എന്നിവയ്‌ക്കെതിരെയാണ് കേസ്.
ആദ്യമായാണ് മാർക്ക് സക്കർബർഗ് ജൂറിക്ക് മുൻപിൽ ഹാജരാകുന്നത്. നേരത്തെ മെറ്റയ്ക്ക് എതിരെയുള്ള കേസിൽ അമേരിക്കൻ കോൺഗ്രസിന് മുന്നിൽ സാക്ഷി പറയാൻ എത്തിയിരുന്നു.
സമൂഹ മാധ്യമങ്ങൾക്ക് എതിരെ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി സമാനകേസുകൾ നിലനിൽക്കുന്നതിനാൽ ഇൗ കേസിലെ കോടതിവിധി മറ്റ് കേസുകൾക്കും ബാധകമാകും.










0 comments