print edition ഒളിച്ചുവച്ചതിന് മാധ്യമങ്ങൾക്ക് നന്ദിപറഞ്ഞ് മാർകോ റൂബിയോ

വാഷിങ്‌ടൺ
വെനസ്വേലയിലെ യുഎസ് സൈനിക നീക്കം അറിഞ്ഞിട്ടും ലോകത്തിന്റെ മുന്നിൽനിന്നും മറച്ചുവച്ചതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് യുഎസ് വിദേശസെക്രട്ടറി മാർകോ റൂബിയോ. യുഎസ് ദൗത്യം അറിഞ്ഞിട്ടും പ്രസിദ്ധപ്പെടുത്താതിരുന്നതിനാൽ ലക്ഷ്യത്തിൽ എത്തിയെന്നും ഇതിന് മാധ്യമങ്ങളോട് പ്രത്യേക നന്ദിയുണ്ടെന്നും റൂബിയോ പറഞ്ഞു.
വാര്‍ത്ത ചോരുമെന്നതിനാല്‍ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കോൺഗ്രസിന് നൽകിയില്ലെന്നും റൂബിയോ പറഞ്ഞു. ന്യൂയോർക്ക് ടൈംസും വാഷിങ്‌ൺ പോസ്റ്റും മഡുറോയെ തട്ടിക്കൊണ്ടുവരാൻ പദ്ധതിയിട്ടകാര്യം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പിന്മാറിയതായി വാർത്താ ഏജൻസിയായ സെമാഫോർ റിപ്പോർട്ട് ചെയ്തു.










0 comments