print edition വിചിത്ര ന്യായീകരണവുമായി മാർക്കോ റൂബിയോ

തെഹ്‌റാൻ
ഇറാനെ ഇസ്രയേലുമായി ചേർന്ന് ആക്രമിച്ചതിനെ വിചിത്രമായി ന്യായീകരിച്ച് യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു, അങ്ങനെ സംഭവിച്ചാൽ അവർ ഉടൻ അമേരിക്കിയെ ലക്ഷ്യമിടും. ആ ഭീഷണി മുൻകൂട്ടി കണ്ട് അമേരിക്ക ആദ്യം ആക്രമിക്കുകയായിരുന്നുവെന്നുമാണ് റൂബിയോയുടെ ന്യായീകരണം. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് സേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ പ്രതികരണം. അവർ ആക്രമണം തുടങ്ങുന്നതിന് മുൻപ് അവരെ ആക്രമിച്ചില്ലെങ്കില്‍ കൂടുതൽ സൈനികർ കൊല്ലപ്പെടുമായിരുന്നുവെന്നും റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.










0 comments