ad
Deshabhimani

2 എണ്ണക്കപ്പൽ 
പിടിച്ചെടുത്ത്‌ മലേഷ്യ

malaysia oil tanker seized
വെബ് ഡെസ്ക്

Published on Feb 02, 2026, 01:01 AM | 1 min read

കോലാലംപുർ: സമുദ്രാതിർത്തി ലംഘിച്ച്‌ അനധികൃതമായി എണ്ണ കടത്തിയെന്ന്‌ സംശയിക്കുന്ന രണ്ട്‌ കപ്പലുകൾ മലേഷ്യ പിടിച്ചെടുത്തു. പെനാങ്‌ തുറമുഖത്തുനിന്ന്‌ 24 നോട്ടിക്കൽ മൈൽ അകലെനിന്നാണ്‌ മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസി കപ്പലുകൾ പിടിച്ചെടുത്തത്‌. ഏത്‌ രാജ്യത്തിന്റെ കപ്പലുകളാണിവയെന്ന്‌ ഏജൻസി വ്യക്തമാക്കിയിട്ടില്ല. 12.99 കോടി രൂപ വിലമതിക്കുന്ന ക്രൂഡാണ്‌ കപ്പലുകളിലുള്ളത്‌. ഒരു കപ്പലിൽനിന്നും മറ്റൊന്നിലേക്ക്‌ എണ്ണകൈമാറ്റം ചെയ്യുന്നതിനിടെയാണ്‌ പിടികൂടിയത്‌. ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ്‌ റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home