ad
Deshabhimani

മാജിദ് എബ്നെൽറേസ ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി; അമിർ നാസിർ സദയ്ക്ക് പകരക്കാരനായി റെവല്യൂഷണറി ഗാർഡ് ജനറൽ

Majid Ebnelreza.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 08:09 PM | 1 min read

തെഹ്റാൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാജിദ് എബ്നെൽറേസയെ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചു. റെവല്യൂഷണറി ഗാർഡ്‌സ് ജനറലായ എബ്നെൽറേസയെ നിയമിച്ചുകൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി.


കഴിഞ്ഞ ദിവസമാണ് ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ പ്രതിരോധ മന്ത്രി അമിർ നാസിർ സദ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സൈനിക സേവനം ആരംഭിച്ച അമിർ, സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്നാണ് പ്രതിരോധ മന്ത്രിയായി നിയമിതനായത്.


അമിറിന് പുറമെ ഇറാന്റെ ഇന്റലിജൻസ് ഡെപ്യൂട്ടി മിനിസ്റ്റർ സയ്യിദ് യഹ്യ ഹമീദി, ചാരവൃത്തി വിഭാഗം തലവൻ ജലാൽ പൂർ ഹുസൈൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തെഹ്റാനിലെ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.


നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല മാജിദ് എബ്നെൽറേസയെ ഏൽപ്പിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home