ad
Deshabhimani

പശ്‌ചിമേഷ്യയിലെ പ്രധാന യുഎസ് സൈനിക താവളങ്ങൾ ഇവയൊക്കെ

us military camps

പശ്‌ചിമേഷ്യയിലെ പ്രധാന യുഎസ് സൈനിക താവളങ്ങള്‍

വെബ് ഡെസ്ക്

Published on Mar 03, 2026, 01:43 PM | 1 min read

ടെഹ്റാന്‍: ഇറാനിലെയും പശ്‌ചിമേഷ്യയിലെയും സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് മറുപടിയായി, ഇസ്രയേലിലെയും പശ്‌ചിമേഷ്യയിലെയും സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. തികച്ചും നിയമാനുസൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും രാജ്യത്തിന്‍റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗപ്പെടുത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലാണ് (CENTCOM) പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അറബ് മേഖലയിലെ പ്രധാനപ്പെട്ട സൈനിക താവളങ്ങളേതൊക്കെയെന്ന് നോക്കാം,


ബഹ്റൈന്‍

അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം ഇവിടെയാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ സമുദ്രത്തിന്‍റെ ഭാഗങ്ങള്‍ എന്നിവയുടെ നിയന്ത്രണങ്ങള്‍ ഇവിടെ നിന്നാണ്. 1948 മുതല്‍ അമേരിക്കൻ നാവികസേനയ്ക്ക് ഇവിടെ താവളമുണ്ട്.


ഖത്തര്‍

പശ്‌ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അല്‍-ഉദൈദ് എയര്‍ബേസ് സ്ഥിതിചെയ്യുന്നത് ഖത്തറിലാണ്. 24 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന സൈനിക താവളത്തില്‍ 10,000 ത്തോളം സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കുവൈത്ത്‌

അലി അല്‍ സലേം എയര്‍ബേസ്, ക്യാമ്പ് അരിഫ്ജാന്‍, ക്യാമ്പ് ബ്യൂറിങ് തുടങ്ങി പ്രധാനപ്പെട്ട സൈനിക താവളങ്ങള്‍ കുവൈത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.


യുഎഇ

യുഎഇയിലെ അല്‍-ദഫ്ര വ്യോമതാവളം അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രമാണ്. വ്യോമ, മിസൈല്‍ പ്രതിരോധ പരിശീലനത്തിനായുള്ള ഗള്‍ഫ് എയര്‍ വാര്‍ഫെയര്‍ സെന്‍ററും അല്‍-ദഫ്രയിലാണ്.


ഇറാഖ്

അല്‍-അസദ് എയര്‍ബേസ്, എര്‍ബില്‍ എയര്‍ബേസ് തുടങ്ങി അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക താവളങ്ങള്‍ ഇവിടെയുണ്ട്.


ജോര്‍ദാന്‍

അമേരിക്കൻ എയര്‍ഫോഴ്സ് സെന്‍ട്രലിന്‍റെ 332 മത് എയര്‍ എക്സ്പെഡിഷണറി വിംഗിന് ആതിഥേയത്വം വഹിക്കുന്ന അസ്രഖിലെ മുഫാവത്ത് സാല്‍ത്തി എയര്‍ബേസ് സ്ഥിതിചെയ്യുന്നതിവിടാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home