ad
Deshabhimani

നൊബേൽ സമ്മാനം പങ്കുവെക്കാനാവില്ല, ട്രംപിന്റെ ആഗ്രഹം തള്ളി പുരസ്കാര സമിതി

machado trump
വെബ് ഡെസ്ക്

Published on Jan 11, 2026, 12:55 PM | 1 min read

സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ മറ്റുള്ളവരുമായി പങ്കിടാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട്. “തീരുമാനം അന്തിമവും എക്കാലത്തേക്കും നിലനിൽക്കുന്നതുമാണ്,”എന്നും വ്യക്തമാക്കി.


വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ യുഎസ് ഓപ്പറേഷന് നേതൃത്വം നൽകിയ പ്രസിഡന്റ് ഡൊൺൾഡ് ട്രംപിന് തനിക്ക് ലഭിച്ച പുരസ്കാരം നൽകാനോ പങ്കിടാനോ ആഗ്രഹിക്കുന്നുവെന്ന് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ പറഞ്ഞിരുന്നു.


തിങ്കളാഴ്ച ഫോക്സ് ന്യൂസ് അവതാരകയായ സീൻ ഹാനിറ്റിയോടാണ് ഈ വ‍ഷത്തെ സമാധാന പുരസ്കാര ജേതാവായ മച്ചാഡോ പങ്കുവെക്കല്‍ സന്നദ്ധത അറിയിച്ചത്. വാഗ്ദാനം പുറത്ത് വന്നതോടെ പുരസ്കാരം പങ്കുവെച്ചാൽ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച് ഡ‍ൊണാൾഡ് ട്രംപും ഉടൻ രംഗത്ത് വന്നു. താൻ നൊബേൽ സമ്മാനത്തിന് അ‍ര്‍ഹനാണെന്ന് ആവ‍ര്‍ത്തിച്ച ട്രംപ് 2009 ല്‍ അധികാരമേറ്റയുടനെ ബരാക് ഒബാമയ്ക്ക് സമാധാന പുരസ്കാരം നൽകിയതിന് രൂക്ഷമായി വിമ‍ര്‍ശിച്ചിരുന്നു.


പുരസ്കാരം സമിതി പങ്കുവെക്കല്‍ സാധ്യതയും തള്ളിയിരിക്കയാണ്. മച്ചാഡോയ്ക്ക് പുരസ്കാരം നൽകിയത് വലിയ തോതിൽ വിമ‍‍ര്‍ശനങ്ങൾക്ക് വിധേയമായിരുന്നു. ഇതിനെതിരെ കേസും നിലനിൽക്കുന്നുണ്ട്. മച്ചാഡോ അടുത്തയാഴ്ച അമേരിക്ക സന്ദ‍ര്‍ശിക്കാനിരിക്കയാണ്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home