print edition അൽഗോരിതത്തിൽ കൃത്രിമം; മെറ്റയ്ക്കെതിരായ കേസിൽ ലുലയ്ക്ക് അനുകൂലവിധി

സാവോ പോളോ : ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തീവ്രവലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസോനാരോയ്ക്ക് അനൂകലമായി അൽഗോരിതം മാറ്റിയ കേസിൽ സമൂഹമാധ്യമ ഭീമനായ മെറ്റയ്ക്കെതിരെ നിലവിലെ പ്രസിഡന്റും വർക്കേഴ്സ് പാർടി സ്ഥാനാർഥിയുമായ ലൂയിസ് ഇനാസിയോ ലൂല ഡി സിൽവക്ക് അനുകൂല വിധി.
25-ന് നടക്കുന്ന രണ്ടാംവട്ട വോട്ടെടുപ്പിന് മുന്നോടിയായി ലൂലയ്ക്കും എതിർ സ്ഥാനാർഥി ഫ്ലാവിയോ ബോൾസോനാരോയ്ക്കും തുല്യ പരിഗണന നൽകണമെന്ന് പരമോന്നത ഇലക്ടറൽ കോടതി ജഡ്ജി മാർക്കോ ഔറേലിയോ ബെല്ലിസെ മെറ്റയോട് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ചാൽ പ്രതിദിനം 98,000 യുഎസ് ഡോളർ പിഴ നൽകേണ്ടിവരും.
ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നീ പ്ലാറ്റ്ഫോമുകളിൽ ലൂലയുടെ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുകയും ബോൾസോനാരോയ്ക്ക് അൽഗോരിതം വഴി കൃത്രിമമായി കൂടുതൽ പ്രചാരം നൽകുകയും ചെയ്യുന്നുവെന്നായിരുന്നു ലൂലയുടെ പരാതി. വാട്സാപ്പിലെ എഐ ടൂൾ ഉപയോഗിച്ച് ലൂലയുടെ പ്രചാരണ ചിത്രങ്ങൾ നിർമക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും പരാതിയിലുണ്ട്.









0 comments