print edition ഇസ്രയേൽ ആക്രമണം: ലെബനനിൽ 2500 കടന്ന് മരണം

ലെബനനിലെ അർനൂൺ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പുക ഉയരുന്നു | PHOTO: AFP
ബെയ്‌റൂത്ത്: വെടിനിർത്തലിനുശേഷവും ഇസ്രയേലും ഹിസ്‌ബുള്ളയും ആയുധം താഴെവയ്‌ക്കാൻ തയ്യാറാകാത്തതോടെ ലെബനനിലെ ചോരക്കളിക്ക് അറുതിയില്ല. ഞായറാഴ്‌ചയും തെക്കൻ ലെബനനിലും ബെയ്‌റൂത്തിലുമടക്കം വ്യാപകമായ ആക്രമണം നടന്നു.
ഡ്രോണുകളും, ബോംബുകളും, റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിന് പുറമേ ബുൾഡോസർ കൊണ്ട് ഗ്രാമങ്ങൾ ഇടിച്ചുനിരത്തുന്നതും ഇസ്രയേൽ വ്യാപിപ്പിച്ചു. ടെൽ അവീവടക്കം ഇസ്രയേലിന്റെ പല മേഖലകളിലും ഹിസ്‌ബുള്ള പ്രത്യാക്രമണം നടത്തി.
ലെബനനൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാർച്ച് രണ്ട് മുതൽ ഇസ്രയേൽ ആക്രമണത്തിൽ 2509 പേർ കൊല്ലപ്പെട്ടു.










0 comments