കുവൈത്തിന്റെ ആകാശപരിധിയിൽ മിസൈൽ–ഡ്രോൺ ഭീഷണി; ചെറുത്തതായി സൈന്യം

Kuwait Air Force | Photo: AFP
കെ ശ്രീജിത്ത്
Published on Mar 06, 2026, 01:36 PM | 1 min read
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആകാശപരിധിയിൽ കണ്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമരക്ഷാ സംവിധാനങ്ങൾ തടഞ്ഞ് ചെറുത്തുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. ഭീഷണികളെ നേരിടുന്നതിനുള്ള നടപടികൾ വ്യോമരക്ഷാ യൂണിറ്റുകൾ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ വ്യോമരക്ഷാ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞ് നശിപ്പിക്കുന്നതിനിടെ ഉണ്ടായതാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൈനിക വിഭാഗങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ആകാശപരിധിയും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും തുടരുകയാണെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
പൗരന്മാരും താമസക്കാരും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.










0 comments