മിസൈൽ ആക്രമണം; വ്യോമാതിർത്തി അടച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലതതിൽ കുവൈത്ത് വിമാനത്താവളം താത്കാലികമായി അടച്ചു. മുൻകരുതൽ നടപടിയായി താൽക്കാലിക വ്യോമഗതാഗതം നിർത്തിവയ്ക്കുന്നതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയും അടച്ചു. മിസൈൽ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് വിമാനത്താവളം അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.
ബുധനാഴ്ച രാവിലെോടെ കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച ഇറാന്റെ ഖേഷ്ം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെയും, ഇറാന്റെ ടെലികമ്മ്യൂണിക്കേഷൻ ആന്റിന, എണ്ണ ടാങ്കർ എന്നിവയ്ക്ക് നേരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇപ്പോഴത്തെ മിസൈൽ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.










0 comments