ad
Deshabhimani

കിം ജോങ് ഉന്നിന് ബെലാറസ് പ്രസിഡന്റിന്‍റെ സ്പെഷ്യൽ സമ്മാനം; വൈറലായി ചിത്രങ്ങള്‍

kim jong un

കിം ജോങ് ഉന്നിന് ലുകാഷെങ്കോ റൈഫിള്‍ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 04:35 PM | 1 min read

പോങ്യാങ്: ഉത്തര കൊറിയൻ നോതാവ് കിം ജോങ് ഉന്നിന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ വക സ്പെഷ്യൽ സമ്മാനം. പുതിയ സാങ്കേതിക സംവിധാനമുള്ള ഒരു റൈഫിളാണ് കിം ജോങ് ഉന്നിന് ലഭിച്ച സമ്മാനം. ഇരു രാജ്യങ്ങളും തമ്മിൽ ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെക്കുന്ന വേളയിലാണ് സമ്മാനം കൈമാറിയത്.


'ശത്രുക്കൾ വന്നാൽ അപ്പോൾ തന്നെ ഉപയോ​ഗിക്കാം', എന്ന് തമാശ പറഞ്ഞാണ് കിമ്മിന് ലുകാഷെങ്കോ തോക്ക് സമ്മാനിച്ചത്. ഇതിന് പകരമായി രത്നങ്ങൾ പതിപ്പിച്ച ഒരു ഉടവാൾ കിം ബെലാറസ് പ്രസിഡന്റിന് നൽകുകയും ചെയ്തു. ഒപ്പം ലുകാഷെങ്കോയുടെ ചിത്രം കൊത്തിയ ഒരു പാത്രവും സ്വർണത്തിൽ തീർത്ത ഉപഹാരങ്ങളും ആയുധങ്ങളും നൽകി.


ആണവായുധ പദ്ധതിയുടെ പേരിൽ ഉത്തരകൊറിയക്കെതിരെ പല ഉപരോധങ്ങളും നിലനിൽക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടി ഒപ്പുവെക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരു കൂട്ടരും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഠിനാധ്വാനികളും അച്ചടക്കമുള്ളവരുമായ ജനതയ്ക്കൊപ്പം മികച്ച ഒരു ഭാവി ഉത്തര കൊറിയക്കുണ്ടെന്നും അധികാരശക്തികൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന സമയത്ത് പരമാധികാരം സംരക്ഷിക്കുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്നും ലുകാഷെങ്കോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home