വർക്കേഴ്‌സ് പാർടി എൺപതാം വാർഷികാഘോഷം
ഉത്തര കൊറിയയെ സമ്പന്നമായ സോഷ്യലിസ്റ്റ് പറുദീസയാക്കും : കിം ജോങ് ഉൻ

പ്യോങ്‌യാങ്
ഉത്തര കൊറിയയെ "സമ്പന്ന സോഷ്യലിസ്റ്റ് പറുദീസയാക്കി'മാറ്റുമെന്ന് കിം ജോങ് ഉൻ. കൊറിയന്‍ വർക്കേഴ്‌സ് പാർടിയുടെ എൺപതാം വാർഷികാഘോഷ പരിപാടിയിലാണ് പ്രഖ്യാപനം. ആഗോളതലത്തിൽ രാജ്യത്തിന്റെ നില കൂടുതൽ ശക്തമാക്കുമെന്നും.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആണവയുദ്ധ ഭീഷണി നേരിടാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനും ഒപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉത്തര കൊറിയ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കടുത്ത നയങ്ങൾ പിന്തുടർന്നും ആശയങ്ങൾ മുറുകെ പിടിച്ചും ധീരവും അചഞ്ചലവുമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുമാണ് പാർടിയും സർക്കാരും മുന്നോട്ടുപോകുന്നത്. ഇത് എതിരാളികളെ സമ്മർദത്തിലാക്കുന്നുണ്ട്. സമീപഭാവിയിൽ തന്നെ പ്രതിസന്ധികളെ തരണം ചെയ്‌ത് സമ്പദ്‌വ്യവസ്ഥയിൽ വലിയ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്യോങ്‌യാങ്ങിലെ മെയ് ഡേ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ചൈന പ്രധാനമന്ത്രി ലി ക്വിയാങ്, വിയറ്റ്നാം കമ്യൂണിസ്റ്റ് പാർടി നേതാവ് ടോ ലാം, റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് എന്നിവര്‍ പങ്കെടുത്തു.










0 comments