ad
Deshabhimani

print edition നാറ്റോ സൈനികരെ അപമാനിച്ച ട്രംപ്‌ 
മാപ്പുപറയണമെന്ന്‌ യുകെ

Keir StarmerKeir Starmer
വെബ് ഡെസ്ക്

Published on Jan 26, 2026, 03:39 AM | 1 min read


ലണ്ടൻ

അഫ്‌ഗാനിസ്ഥാനിലെ സൈനികനടപടിയിൽ പങ്കെടുത്ത നാറ്റോ സൈനികരെ അപമാനിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി യുകെ. പ്രസ്‌താവന അപമാനകരമാണെന്നും ട്രംപ് മാപ്പ്‌ പറയണമെന്നും യുകെ പ്രധാനമന്ത്രി കിയർ സ്‌റ്റാമർ പറഞ്ഞു. അഫ്‌ഗാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ്‌ സൈനികരെ അദ്ദേഹം അനുസ്‌മരിച്ചു.


നാറ്റോ സൈനികരെ ട്രംപ്‌ അധിക്ഷേപിക്കരുതെന്ന്‌ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതികരിച്ചു. ട്രംപിന്റെ പ്രസ്‌താവന അംഗീകരിക്കാനാകാത്തതാണെന്നും യുദ്ധത്തിൽ കൊല്ലപ്പെട്ട ഓസട്രേലിയൻ സൈനികരുടെ കുടുംബങ്ങൾക്ക്‌ വിഷമമുണ്ടാക്കുന്നതാണെന്നും അവർ ആദരവ്‌ അർഹിക്കുന്നുണ്ടെന്നും ആൽബനീസ്‌ പറഞ്ഞു. കഴിഞ്ഞദിവസം ഫോക്‌സ്‌ ടിവിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ അഫ്‌ഗാൻ യുദ്ധത്തിൽ പങ്കെടുത്ത നാറ്റോ സൈനികരെ ട്രംപ്‌ അപമാനിച്ചത്‌. നാറ്റോ സൈനികർ യുദ്ധത്തിൽ പങ്കെടുത്തെങ്കിലും അവർ മുൻനിരയിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു പരാമർശം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home