print edition ബ്രിട്ടീഷ് പ്രധാനമന്ത്രി ഷാങ്ഹായിൽ

ഷാങ്‌ഹായ്
യുകെ പ്രധാനമന്ത്രി കിയർ സ്റ്റാമർ ചൈനയുടെ സാമ്പത്തിക ആസ്ഥാനമായ ഷാങ്ഹായിൽ എത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ ബ്രിട്ടീഷ് സ്ഥാപനങ്ങൾക്ക് ബിസിനസ് അവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. അന്പതിലധികം വ്യവസായികളും ഒപ്പമുണ്ട്. ചൈനീസ് സ്ഥാപന പ്രതിനിധികളുമായും ഭരണനേതൃത്വവുമായും ഇവർ ചർച്ച നടത്തി.
വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സ്‌റ്റാമറുമായുള്ള കൂടിക്കാഴ്‌ചയിൽ ധാരണയായി. ബ്രിട്ടീഷ് നിയമനിർമാതാക്കളുടെ സംഘത്തിന് ഏർപ്പെടുത്തിയ വിലക്ക് ചൈന പിൻവലിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു. എട്ടുവർഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ ചൈനാ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏതു കരാറിനെയും എതിര്‍ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നല്‍കുന്ന സൂചന.










0 comments