ad
Deshabhimani

ഇൻക്രിമെന്റുകളും പെൻഷനും നൽകുന്നില്ല: പാകിസ്ഥാനിൽ തൊഴിലാളികൾ പ്രതിഷേധത്തിൽ

pakistan_karachi municipal corporation_labour protest

Photo Credit: ANI

വെബ് ഡെസ്ക്

Published on Jun 30, 2026, 05:59 PM | 1 min read

കറാച്ചി: ശമ്പള വർധന, പെൻഷൻ കുടിശ്ശിക എന്നിവ നൽകാൻ വൈകുന്നതിനെതിരെ പാകിസ്ഥാനിൽ തൊഴിലാളികൾ പ്രതിഷേധത്തിൽ. മുനിസിപ്പൽ ജീവനക്കാരും വിരമിച്ച തൊഴിലാളികളും കറാച്ചി മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) ആസ്ഥാനത്തിന് പുറത്ത് വൻ പ്രതിഷേധം നടത്തി.


കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ശമ്പള വർധന ഉടനടി നടപ്പിലാക്കണമെന്നും, കഴിഞ്ഞ മൂന്ന് വർഷമായി പ്രഖ്യാപിച്ചിട്ടും ഇതുവരെ വിതരണം ചെയ്യാത്ത 33 ശതമാനം പെൻഷൻ വർധന അനുവദിക്കണമെന്നും ആവ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധം.


സജ്ജൻ യൂണിയൻ, യുണൈറ്റഡ് വർക്കേഴ്സ് യൂണിയൻ ഉൾപ്പെടെ മുനിസിപ്പൽ, വിദ്യാഭ്യാസ, പാരാമെഡിക്കൽ രംഗത്തെ ഒട്ടനവധി പ്രമുഖ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പെൻഷനേഴ്സ് അലയൻസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്.


ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. കെഎംസിക്ക് പ്രതിമാസം അനുവദിക്കുന്ന 1.93 ബില്യൺ രൂപയുടേയും, പെൻഷൻകാർക്കായി നീക്കിവെച്ച 200 മില്യൺ രൂപയുടേയും ധനവിനിയോഗത്തെക്കുറിച്ച് സുതാര്യത തേടി സിന്ധ് ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home